Movies
താരസംഘടന 'അമ്മ'യില് ശ്വേത മേനോന്റെ നേതൃത്വത്തില് നടക്കുന്ന ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരു വിഭാഗം താരങ്ങള് രംഗത്ത്. ജനറല് ബോഡിയില് രാജി സമര്പ്പിച്ച കമ്മിറ്റിക്ക് സംഘടനയുടെ പേരില് പ്രവര്ത്തനം നടത്താന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഭൂരിഭാഗം താരങ്ങളും കിറ്റ് വാങ്ങാന് തയാറായില്ല.
സംഘടനയില് വീണ്ടും പ്രവര്ത്തനം സജീവമാക്കാന് ശ്വേതയുടെ കമ്മിറ്റി ശ്രമിക്കുന്നതിനിടെയാണ് വിവാദം കനക്കുന്നത്. വനിതാ താരങ്ങളുടെ 'പെണ്മക്കള്' എന്ന വാട്സാപ്പ് ഗ്രൂപ്പിലെ ചില അംഗങ്ങളാണ് ഓണക്കിറ്റ് നല്കുന്നതില് പ്രതിഷേധം ഉയര്ത്തിയിരിക്കുന്നത്.
രമേഷ് പിഷാരടിക്ക് അഡ്ഹോക്ക് കമ്മിറ്റിയില് തുടരാന് സാധിക്കില്ലെന്ന് കോടതി ഉത്തരവിട്ടെങ്കിലും ശ്വേത മേനോന് തുടരാന് അനുമതിയുണ്ടെന്ന് കോടതി പറഞ്ഞിട്ടില്ല. കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ച് സഹപ്രവര്ത്തകരെ തെറ്റിദ്ധരിപ്പിച്ചാണ് അവര് ഓഫീസില് കയറിയിരിക്കുന്നതെന്ന് നടി ഉഷ ഹസീന ആരോപിച്ചിരുന്നു.
ഈ മാസം 11ന് ആണ് അഡ്ഹോക് കമ്മിറ്റിക്കെതിരെ ശ്വേത നല്കിയ ഹര്ജി കോടതി പരിഗണിക്കാനിരിക്കുന്നത്. അതിനിടെ സംഘടനയില് രജിസ്ട്രാര് ഭരണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രജിസ്ട്രാറെ സമീപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് പത്ത് മുതൽ ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. തുണിസഞ്ചി ഉൾപ്പെടെ 16 ഇനം സാധനങ്ങളാണ് ഇത്തവണ ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഒരു കിറ്റിന് 854 രൂപ നിരക്കിലാണ് വിതരണം ചെയ്യുക. മഞ്ഞ കാർഡ് ഉടമകൾക്കാണ് ഓണക്കിറ്റ് ലഭിക്കുക.
ഓഗസ്റ്റ് എട്ട് മുതൽ സംസ്ഥാനത്ത് ഓണം ട്രേഡ് ഫെയറുകൾക്ക് തുടക്കമാകും. ജില്ലകളിൽ ഓഗസ്റ്റ് 12 മുതലും, നിയോജകമണ്ഡലങ്ങളിൽ അവസാന ആഴ്ചകളിലും പ്രത്യേക ഓണം ഫെയറുകൾ സംഘടിപ്പിക്കും.
വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ പുതിയ മാർക്കറ്റ് സ്ട്രാറ്റജി നടപ്പിലാക്കാൻ ആലോചിക്കുന്നുണ്ട്. 13 ഇനം സബ്സിഡി സാധനങ്ങളുടെ ലഭ്യതയും സർക്കാർ ഉടൻ ഉറപ്പാക്കും. അരി വിലക്കയറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നെൽക്കർഷകർക്ക് നൽകാനുള്ള കുടിശിക തുക ഓണത്തിന് മുന്പായി വിതരണം ചെയ്യും. കേന്ദ്ര സർക്കാർ മണ്ണെണ്ണ അലോട്ട്മെന്റ് വെട്ടിക്കുറയ്ക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: കേരള സർക്കാർ എഎവൈ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കും.
പഞ്ചസാര, വെളിച്ചെണ്ണ, തുവര പരിപ്പ്, ചെറുപയർ പരിപ്പ്, വൻ പയർ, കശുവണ്ടി, മിൽമ നെയ്യ്, ഗോൽഡ് ടീ, പായസം മിക്സ്, സാമ്പാർ പൊടി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഉപ്പ് തുടങ്ങിയ 14 ഇനം അവശ്യ വസ്തുക്കൾ അടങ്ങിയ ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത്.